ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ നടുവിന് ചവിട്ടി വീഴ്ത്തി

അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ മധ്യവയസ്ക്കൻ നടുവിന് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരുക്കേറ്റ വീട്ടമ്മയെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയിൽ കയറാൻ  ചെന്ന സൈമൺ റോഡ് സ്വദേശിയായ ശ്രീകുമാരി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ  ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുകുകയും  നില തെറ്റി വീണ ഇവരുടെ കൈതട്ടി  മറ്റൊരാളും ബൈക്കും നിലത്ത്  വീണു. നിലത്ത് വീണ വഴിയാത്രക്കാരനായ മദ്യ വയസ്ക്കൻ ചാടി എണീറ്റ് ഓട്ടോയിൽ കയറുകയായിരുന്ന ശ്രീകുമാരിയെ നടുവിന് ചവിട്ടി തള്ളി ഇടുകയും ആയിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. സംഭവം കണ്ട് ഓടിക്കൂടിയവരെല്ലാം ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും ആര്യനാട് പോലീസിന് കൈമാറുകയും ചെയ്തു. ശ്രീകുമാരി മകൾക്ക് ഭക്ഷണം വാങ്ങാനാണ് വെള്ളനാട് എത്തിയത്.സംഭവത്തിൽ പരിക്കേറ്റ ശ്രീകുമാരി  വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here