സോളാർ പീഢന പരാതിയിൽ കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് സിബിഐ

സോളാർ പീഢന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയുള്ള പരാതി വ്യാജമെന്ന് സിബിഐ. പരാതിക്കാരിയെ കോൺഗ്രസ് നേതാവ് പീഢിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ നൽകി.

മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് വേണുഗോപാൽ പരാതിക്കാരിയെ പീഢിപ്പിച്ചതിനെ തുടർന്ന് വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിയിൽ സിബിഐ നടത്തിയ അന്വേഷണത്തിൽ പീഢന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മുമ്പ് സോളാർ പീഢനക്കേസിൽ കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എന്നിവക്കെതിരെയുള്ള പരാതിയിലും കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here