സിക്കിം വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികർക്ക് വീരമൃത്യൂ. മരിച്ചവരില്‍ ഒരു മലയാളി സൈനികനും. പാലക്കാട് ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകന്‍ വൈശാഖ് ആണ് മരിച്ചത്.   അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറും. മരിച്ച സൈനികരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here