പെരുമ്പാവൂർ ദീപ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

പെരുമ്പാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. അസം സ്വദേശി ഉമര്‍ അലിയ്ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി.

2019 നവംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ ഹോട്ടലിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.കൊല്ലപ്പെട്ടത് കുറുപ്പംപടി സ്വദേശിനി ദീപയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി അസം സ്വദേശി ഉമര്‍ അലിയാണെന്നും തിരിച്ചറിഞ്ഞിരുന്നു.പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സി ഐ ബേസില്‍ തോമസ്,എസ് ഐമാരായ ദിലീപ്കുമാര്‍,രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച്   കുറ്റപത്രം സമര്‍പ്പിച്ചത്.തൂമ്പകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

പിന്നീട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി ഉമര്‍ അലി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.ബലാത്സംഗം കൊലപാതകം എന്നീകുറ്റങ്ങള്‍ക്കായി ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.നിര്‍മ്മാണ തൊഴിലാളിയാണ് പ്രതി ഉമര്‍ അലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like