പൊലീസിന്റെ വെരിഫിക്കേഷൻ നടപടികളിൽ ആശങ്കയുണ്ടെന്ന് സിദ്ധിഖ് കാപ്പൻ്റെ ഭാര്യ റൈഹാനത്ത്

ഉത്തർപ്രദേശിൽ യുഎപിഎ പ്രകാരം തടവിൽ കഴിയുന്ന സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയ ലഖ്നൗ കോടതി വിധിയിൽ പ്രതികരിച്ച് അദ്ദേഹത്തിൻ്റെ ഭാര്യ റൈഹാനത്ത്.വൈകി കിട്ടിയ നീതിയാണിതെന്നും വിധിയിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

സിദ്ധിഖ് കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്കൊന്നും തെളിവില്ല.കാപ്പൻ വൈകാതെ നാട്ടിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം പൊലീസിന്റെ വെരിഫിക്കേഷൻ നടപടികളിൽ ആശങ്കയുണ്ട് എന്നും അവർ പറഞ്ഞു.

നിരപരാധികൾക്കുള്ളതല്ല ജയിലറ.ഇന്ന് രാവിലെ സിദ്ദീഖ് കാപ്പൻ വിളിച്ചിരുന്നു. ജാമ്യം ലഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും പറഞ്ഞതായി റൈഹാനത്ത് വ്യക്തമാക്കി.

രണ്ട് വർഷമായി തടവിൽ കഴിയുന്ന സിദ്ധിഖ് കാപ്പന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽ മോചനം സാധ്യമായിരിക്കുകയാണ്. വെരിഫിക്കേഷൻ നടപടി പൂർത്തിയായാൽ അദ്ദേഹത്തിന് പുറത്തിറങ്ങാം എന്നാണ് ലഭിക്കുന്ന സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News