വിഴിഞ്ഞത്ത്  മത്സ്യതൊഴിലാളികളോട് വാക്ക് പാലിച്ച് സര്‍ക്കാര്‍

വിഴിഞ്ഞത്ത്  മത്സ്യതൊഴിലാളികളോട് വാക്ക് പാലിച്ച് സര്‍ക്കാര്‍.മുട്ടത്തറയില്‍  400 ഫ്ലാറ്റുകള്‍  നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നടപടി. ഇതിനായി 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി  കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ പ്രധാനപ്പെട്ടതാണ് മത്സ്യതൊഴിലാളികളുടെ പുനരധിവാസ പദ്ധതി.  മുട്ടത്തറയില്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയില്‍ സമയബന്ധിതമായി ഫ്ലാറ്റ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുകയാണ്. മുട്ടത്തറയില്‍  400 ഫ്‌ലാറ്റുകള്‍  നിര്‍മ്മിക്കും. ഇതിനായി് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി  കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ്  പദ്ധതി നടപ്പിലാവുക.

പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയില്‍ 192 ഫ്ളാറ്റും ബീമാപ്പള്ളിയില്‍ 20 ഫ്ളാറ്റും ഇതിനകം കൈമാറിയിട്ടുണ്ട്. കുടാതെ ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് വാടകവീട്ടിലേക്ക് മാറാന്‍ പ്രതിമാസം 5500 രൂപ നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ പാലിച്ചു. സമരക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിംഗ് സമതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമിതി തുടര്‍ന്ന  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News