ജനുവരി 7ന് തലസ്ഥാനത്ത് ബിജെപി ഹർത്താൽ

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ജനുവരി 7 ന് കോർപ്പറേഷൻ പരിധിയിലാണ് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 6 ബിജെപി പ്രവർത്തകർ കോർപറേഷൻ ഓഫീസ് വളയുമെന്ന് ജില്ലാ പ്രസിഡൻറ് വി വി രാജേഷ് പറഞ്ഞു.

നാളെ മുതൽ എല്ലാ ദിവസവും നഗരപരിധിക്കുള്ളിൽ പ്രതിഷേധം സംഘടിപ്പിക്കും. പത്തിൽ കൂടുതൽ ദിവസങ്ങൾക്കു മുന്നേയാണ് ഹർത്താൽ പ്രഖ്യാപിക്കുന്നതെന്നും നഗരത്തെ തകർക്കുന്ന കോർപറേഷൻ ഭരണസമിതിക്കെതിരായ ഹർത്താലിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും വി വി രാജേഷ് പറഞ്ഞു.

കത്ത് വിവാദത്തിൽ സർക്കാരിനു എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെന്നും വിവി രാജേഷ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here