കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍.പ്രതിഷേധങ്ങള്‍ ഗൗരവപൂര്‍ണ്ണമായ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ സര്‍ക്കാര്‍ നിയിച്ചു.

മലയാള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍, ന്യൂവാല്‍സ് മുന്‍ വൈസ് ചാന്‍സലറും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ എന്നിവരാണ് കമ്മീഷന്‍.

അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കണമെന്ന് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News