കേരളത്തിൽ ഫുട്ബോൾ സ്കൂൾ തുടങ്ങാൻ അർജൻ്റീന

അര്‍ജന്റീന ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയതിന് പിന്നാലെ അർജൻ്റീനൻ ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് ടീമിന് നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ കേരളത്തിന് ഒരു സ്നേഹ സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ.ലോകകപ്പ് മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ട്. അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും സംസ്ഥാനം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖകളിലെ സഹകരണ സാധ്യതകൾ പരിശോധിക്കും. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News