പാരിസിൽ വെടിവെപ്പ്

സെൻട്രൽ പാരീസിൽ പൊതുജനങ്ങൾക്ക് നേരെ വെടിവെപ്പ്.കുർദിഷ് സാംസ്കാരിക കേന്ദ്രത്തിലും സമീപത്തെ റെസ്റ്റൊറന്‍റിലും സലൂണിലുമാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.62 വയസുകാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഇന്നു നടന്ന വെടിവെപ്പിൽ 3 പേർ മരണപ്പെട്ടു. 4പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ ഒരുവർഷം മുമ്പ് ഇയാൾ പാരീസിലെ അഭയാർഥികളുടെ ടെന്‍റുകൾ ആക്രമിച്ചതിന് അറസ്റ്റിലായിരുന്നു. ഈ കേസിൽ ഈയിടെയാണ് പുറത്തിറങ്ങിയതെന്നും അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിനുപയോഗിച്ച തോക്കും പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News