ചാൾസ് ശോഭരാജിനെ നേപ്പാൾ നാടുകടത്തി

പത്തൊമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അന്താരാഷ്ട്ര കുറ്റവാളി ചാൾസ് ശോഭരാജിനെ നേപ്പാളിൽനിന്ന് ഫ്രാൻസിലേക്ക് നാടുകടത്തി.നേപ്പാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 വയസുള്ള ശോഭരാജിനെ ജയിലിൽനിന്ന് എമിഗ്രേഷൻ അധികാരികൾക്കാണ് ആദ്യം കൈമാറിയത്.

10 വർഷം രാജ്യത്ത് ​പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്ന് ശേഷമാണ് നാടുകടത്തിയതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രാലയ വക്താവ് ഫണീന്ദ്ര മണി പൊഖാറേൽ അറിയിച്ചു.19 വർഷം തടവ് അനുഭവിച്ചെന്നും ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ മോചിപ്പിക്കണമെന്നുമുള്ള അപേക്ഷയിലാണ് ശോഭരാജിനെ ജയിൽ മോചിതനാക്കുന്നത് വിടുന്നത്.

ഇന്ന് ജയിൽ മോചിതനായതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പൗരനായ ശോഭരാജിനെ ദോഹവഴി പാരിസിലേക്കുള്ള വിമാനത്തിൽ നാടുകടത്തിയത്. താമസിപ്പിക്കാൻ ​പ്രത്യേക മുറിയില്ലാത്തതിനാൽ ഒരു ദിവസംകൂടി നീട്ടണമെന്ന എമിഗ്രേഷൻ അധികൃതരുടെ അഭ്യർത്ഥനയിലാണ് വിടുതൽ നടപടി ഇന്നത്തേക്ക് നീണ്ടത്.

15 ദിവസത്തിനകം നാടുകടത്തണമെന്നായിരുന്നു ഉത്തരവ്. നാടുകടത്തുന്നത് പാസ്​പോർട്ടിൽ രേഖപ്പെടുത്തി. 1975ൽ അമേരിക്കക്കാരിയായ കോണി ജോ ബ്രോൻസിച്ചിനെ ​​കൊലപ്പെടുത്തിയ കേസിൽ 2003ലാണ് ശോഭരാജിന് ജയിൽശിക്ഷ വിധിച്ചത്. 2003ൽ കാഠ്മണ്ഡുവിലെ കാസിനോയിൽ ഒടുവിൽ അറസ്റ്റിലായത്. 2014ൽ മറ്റൊരു കേസിലും ശോഭരാജിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News