ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പൊലിസ് മേധാവി അനിൽ കാന്ത് ഉത്തരവായി.

തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ. ദിനിൽ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഒൻപത് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ഉണ്ടാവും. തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലിസ്  സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

കന്റോൺമെന്റ് എസ് എച്ച് ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്പെക്ടർ ഡി സാബു, പൂജപ്പുര എസ് എച്ച് ഒ ആർ റോജ്, വനിതാ സ്റ്റേഷൻ എസ് എച്ച് ഒ ആശാചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കന്റോൺമെന്റ്), ആർ അജിത് കുമാർ (മ്യൂസിയം), വി പി പ്രവീൺ (പൂജപ്പുര), എം.എ. ഷാജി (വെഞ്ഞാറമ്മൂട്) എന്നിവരാണ് സംഘാംഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News