പൊടിപടലങ്ങള്‍ മൂടി…അതിജീവിക്കാന്‍ കഴിയാതെ ലാന്‍ഡര്‍ പിന്‍വാങ്ങി

ഞാന്‍ തളരുകയാണ്, ഒരുപക്ഷെ ഇത് ഞാന്‍ അയക്കുന്ന അവസാന ചിത്രമായിരിക്കാം. എന്നോടൊപ്പം ഇത്രകാലവും തുടര്‍ന്നതിന് നന്ദി…… സോളാര്‍ പാനലില്‍ പൊടിപടലങ്ങളടിഞ്ഞ് സൂര്യപ്രകാശം കിട്ടാതെ കണ്ടത്തലുകള്‍ക്ക് മങ്ങലേറ്റ് മടങ്ങുകയാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍.

ചൊവ്വയിലെ ഈ സഹപ്രവര്‍ത്തകനെ അകന്നുനില്‍ക്കാന്‍ താത്പര്യം ഇല്ലാതിരുന്നിട്ട് കൂടി ദൗത്യം ഉപേക്ഷിച്ചതായി നാസ അറിയിച്ചു.

ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉല്‍ക്കകളുടെ ആഘാതങ്ങളും പഠിക്കാനായി 2018 മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ നാസ വിക്ഷേപിച്ചത്. അതേവര്‍ഷം നവംബര്‍ 26ന് ചൊവ്വയിലിറങ്ങി. ചൊവ്വയില്‍ കുഴികുഴിച്ച് കമ്പനങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഭൂമിയിലെ കമ്പനം പോലെ ചൊവ്വയിലൂണ്ടായ ആയിരത്തിലേറെ കമ്പനങ്ങളാണ് 813 മില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ഇന്‍സൈറ്റ് രേഖപ്പെടുത്തിയത്.

ഇന്‍സൈറ്റുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ദൗത്യം ഉപേക്ഷിക്കുന്നതായി നാസ അറിയിച്ചത്. നിലവില്‍ റെഡ് പ്ലാനറ്റിലുള്ള നാല് ദൗത്യങ്ങളില്‍ ഒന്നാണ് ഇന്‍സൈറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News