കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടും

കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് നാളെ മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി.അടച്ചിടുന്നത് സബ് കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഡിസംബർ 25 മുതൽ ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇത്  ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ട് വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉത്തരവിന്മേൽ നടപടി സ്വീകരിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട് . ഡിസംബർ അഞ്ചു മുതൽ .ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികളുടെ സമരം നടന്നുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News