പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ; ഹര്‍ഷിത അട്ടല്ലൂരിയെ വിജിലന്‍സ് ഐജി

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന സ്പര്‍ജന്‍ കുമാറിനെ സൗത്ത് സോണ്‍ ഐജി യാക്കി സ്ഥലം മാറ്റി.കൊച്ചി സിറ്റി പൊലീസ്കമ്മീഷണര്‍ ആയിരുന്ന നാഗരാജുവാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍.ഹര്‍ഷിത അട്ടല്ലൂരിയെ വിജിലന്‍സ് ഐജിയാക്കി.

കെ.സേതുരാമന്‍ ആണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.നീരജ് കുമാര്‍ ഗുപ്തയെ ഉത്തരമേഖല ഐജിയായും നിയമിച്ചു. പി. പ്രകാശ് ആണ് ഇന്റ്‌ലിജന്‍സ് ഐജി. ഡോ.ശ്രീനിനാസ് കൊച്ചി റേഞ്ച് ഡിഐജിയാവും.

ടി.വിക്രമാണ് സൈബര്‍ സുരക്ഷ വിഭാഗം എഡിജിപി. എച്ച്.വെങ്കിടേഷിനെ ആംഡ് പൊലീസ് എഡിജിപിയായും ഗോപേഷ് അഗര്‍വാളിനെ പോലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. കൂടാതെ 5 ഹെജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റവും നല്‍കിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News