
പാര്‍ട്ടി പുനസംഘടനയില്‍ കെ.മുരളീധരന് പിന്നാലെ അതൃപ്തി പ്രകടമാക്കി മുല്ലപ്പിള്ളി രാമചന്ദ്രനും. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുടെ നിലപാട്. മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് മുന്നില്‍ തന്റെ നിലപാട് അറിയിച്ചു.
എംപിമാരില്‍ ഭൂരിപക്ഷവും സമാനമായ നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പക്ഷെ പുനസംഘടനയുടെ കാര്യത്തിൽ ഒരു ധാരണയിലെത്താൻ ഇതുവരെ കെപിസിസി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിലെ കമ്മിറ്റിയുമായി മുന്നോട്ടുപോകന്‍ ആകില്ലെന്നാണ് വിഡി.സതീശന്റെ അഭിപ്രായം. കാര്യക്ഷമത ഇല്ലാത്തവരുടെ പട്ടികയില്‍ വി.ഡി സതീശന്‍ കെ.സുധാകരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്ലികാര്‍ജുന ഖാർഗെക്ക് മുന്നില്‍ സതീശന്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പലതും സുധാകരനെതിരാണ്.
ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതിലും സുധാകരനും സതീശനും രണ്ടുതട്ടിലാണ്. ബൂത്ത് തലം മുതല്‍ പുനസംഘടന പൂര്‍ത്തിയാക്കാന്‍ സമയം വേണം. ഇതിനിടയിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടവും അടുത്തിരിക്കെ ബൂത്ത് തലം മുതല്‍ ഡിസിസി തലം വരെ പദയാത്രകളും പ്രചരണവും സംഘടിപ്പിക്കാനാണ് എഐസിസി നിര്‍ദേശം. ഇതിനിടയില്‍ പുനസംഘടനക്ക് അവധി നല്‍കാനാണ് കെ.സുധാകരന്റെ നീക്കം.
അതേസമയം ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയശേഷം സുധാകന്‍ വിഡി.സതീനുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജനുവരി രണ്ടാം വാരത്തില്‍ കെപിസിസി ഭാരവാഹിയോഗം ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here