എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു. വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയും ഔദ്യോഗിക പക്ഷം പള്ളിയ്ക്ക് പുറത്ത് തുടരുകയും ചെയ്യുന്നു. ക്രിസ്മസ് വരെ കുര്‍ബാന തുടരുമെന്നാണ് വിമത വിഭാഗം പറയുന്നത്.

കുര്‍ബാന തര്‍ക്കത്തില്‍ പ്രതിഷേധവുമായി ഇരു വിഭാഗങ്ങളും രംഗത്തുണ്ട്. സെന്റ് മേരീസ് ബസലിക്കയില്‍ കഴിഞ്ഞ ദിവസവും രണ്ട് രീതിയില്‍ കുര്‍ബാനയര്‍പ്പണം നടന്നതിനുശേഷം ഇരുവിഭാങ്ങളുടെയും പ്രതിഷേധം നടന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും മറുവിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയുമാണ് നടത്തിയത്. സിനഡിന് പരാതി നല്‍കുമെന്ന് ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന വൈദികര്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട്, നാടകീയ സംഭവങ്ങള്‍ക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക സാക്ഷ്യം വഹിച്ചത്.ഏകീകൃത കുര്‍ബാന അര്‍പ്പണത്തിനായി പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പൂതവേലില്‍ വരുന്ന വിവരമറിഞ്ഞ് വിമത വിഭാഗം വിശ്വാസികളും വൈദികരും നേരത്തെ തന്നെ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് ജനാഭിമുഖ കുര്‍ബാന ആരംഭിച്ചു. പിന്നീട് പള്ളിയിലെത്തിയ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു. ഇതിനു ശേഷം ഏകീകൃത കുര്‍ബാന അവസാനിച്ചെങ്കിലും രാത്രി വൈകിയും ജനാഭിമുഖ കുര്‍ബാന തുടരുകയായിരുന്നു.ഇത് മറുവിഭാഗം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ അള്‍ത്താരയ്ക്ക് സമീപം പ്രതിഷേധിച്ചു.ഇതിനിടെ പള്ളിയിലെ വൈദ്യുതി ബന്ധം ഔദ്യോഗിക വിഭാഗം വി ഛേദിക്കുകയും ചെയ്തു. അപ്പോഴും ജനാഭിമുഖ കുര്‍ബാന തുടരുകയായിരുന്നു. അതേ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം, വലിയ സംഘര്‍ത്തിലേയ്ക്ക് എത്താതെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News