രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ മാസ്‌ക്കില്ല

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്ത് എത്തിയത്.

യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങല്‍ പാലിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് ഇല്ലാതെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്ത് കോണ്‍ഗ്രസ് തള്ളിയിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരുന്നു. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here