കൊവിഡ് ജാഗ്രത; ഇന്നു മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന

വിദേശത്ത് അതിവേഗം പടര്‍ന്നുക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ ഇന്ന് മുതല്‍ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്താനും തീരുമാനം.

തുടര്‍നടപടികള്‍ വരുന്ന ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാകും. കൊവിഡ് പരിശോധന ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നത് കേന്ദ്രം ചര്‍ച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ അടുത്തയാഴ്ച അന്തിമ തീരുമാനമുണ്ടാകും. നിലവില്‍ വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌കും ഉറപ്പാക്കണം. വാക്‌സിന്‍ കരുതല്‍ ഡോസ് വിതരണത്തില്‍ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതല്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News