
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാനയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം. വിശ്വാസികള്‍ അള്‍ത്താര തകര്‍ത്തു. ഇരുവിഭാഗവും നേര്‍ക്കുനേര്‍. ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയില്‍ തള്ളിക്കയറി ബലിപീഠം നശിപ്പിക്കുകയും ഫര്‍ണീച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച വൈദികരെ തടഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച പൊലീസ് വൈദികരെയും വിശ്വാസികളെയും പള്ളിയില്‍ നിന്ന് നീക്കി. ഇവരെ പള്ളിയില്‍ നിന്ന് മാറ്റിയത് സംഘര്‍ഷം ഒഴിവാക്കാനാണെന്ന് പൊലീസ് പറഞ്ഞു.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഒരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here