ബിഹാറിലെ ഇഷ്ടിക ചൂളയിൽ സ്ഫോടനം; 7 മരണം

ബിഹാറിലെ ഇഷ്ടിക ചൂളയിലുണ്ടായ സ്ഫോടനത്തിൽ 7 മരണം. കിഴക്കൻ ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പത്തോളം പേർക്ക് സാരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഇഷ്ടിക ചൂളയുടെ ഉടമ മൊഹമ്മദ് ഇഷ്രാറും ഉൾപ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റ എല്ലാവർക്കും നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here