മുതിർന്ന നടൻ കെ. സത്യനാരായണ അന്തരിച്ചു

മുതിർന്ന തെലുഗുനടൻ സത്യനാരായണ(കൈകാല സത്യനാരായണ – 87) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വീട്ടിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടിലേറേ അഭിനയമേഘലയിൽ നിറഞ്ഞുനിന്ന അദ്ദേഹം നായകനായും പ്രതിനായകനായും 800-ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

സിനിമയ്ക്കൊപ്പം സാമൂഹികനാടകങ്ങളിലും അഭിനയിച്ചു. 1996-ൽ ആന്ധ്രയിലെ മസൂലിപട്ടണം മണ്ഡലത്തിൽനിന്ന് തെലുഗുദേശം പാർട്ടിയുടെ എം.പി.യായി. എൻ.ടി. രാമറാവുവിന്റെ ഡ്യൂപ്പായിട്ടായിരുന്നു സിനിമയിൽ തുടക്കംകുറിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സിപ്പായി കൂത്തുരു’ ആണ് ആദ്യസിനിമ.

തുടർന്ന് നാഗേശ്വരറാവു, കൃഷ്ണ, ശോഭൻ ബാബു, ചിരഞ്ജീവി, നാഗാർജുന, മഹേഷ്‌ ബാബു തുടങ്ങി വിവിധതലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. 2009-ൽ പുറത്തിറങ്ങിയ ‘അരുന്ധതി’യാണ് അഭിനയിച്ച അവസാനചിത്രം. കൊടമ സിംഹം, ബംഗാരുകുടുംബം, മുദ്ദുലുമുഗുഡു എന്നിവ രാമഫിലിംസിന്‍റെ ബാനറിൽ നിർമിച്ചു.

2017-ലെ ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, ആന്ധ്രസർക്കാരിന്‍റെ നന്ദി ഫിലിം അവാർഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News