മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം ; ക്രിസ്തുമസ് സന്ദേശം പകർന്ന് സ്പീക്കർ എ എൻ ഷംസീർ

ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയർത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനവുമായി എത്തുന്ന സാന്ത നിതാന്ത സ്നേഹത്തിന്റെ പ്രതീകമാണ്.ഏവർക്കും ക്രിസ്തുമസ് സന്ദേശം പകർന്ന് സ്പീക്കർ എ എൻ ഷംസീർ .

വഴികാട്ടിയ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചം വിശ്വം മുഴുവനുമാണ് എത്തിയത്. സ്നേഹത്തിന്റെ ഒരുണ്ണി പിറക്കുന്നതോടെ സമ്പന്നമാകുന്ന കാലിത്തൊഴുകളാണ് നമ്മുടെ ഓരോരുത്തരുടേയും മനസ്സുകൾ. സ്നേഹത്തിന്റെയും നൻമയുടെയും പങ്കുവയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും നമ്മിൽ തെളിയ്ക്കുന്നത്. ഈ ക്രിസ്മസും മാനവികതയുടെ പുതുപിറവിയാകട്ടെ.ഏവർക്കും ക്രിസ്തുമസ് ആശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News