റെയില്‍വേ ഇളവുകള്‍ നിര്‍ത്തലാക്കി; ഫ്ലെക്സി ചാര്‍ജ് ഏര്‍പ്പെടുത്തി; പുറത്തുവന്നത് കേന്ദ്രത്തിന്‍റെ പകല്‍ക്കൊള്ള

കൊവിഡിന്‍റെ മറവില്‍ റെയില്‍വേയില്‍ ഇളവുകള്‍ നിര്‍ത്തലാക്കിയും, ഫ്ലെക്സി ചാര്‍ജ് ഏര്‍പ്പെടുത്തിയുമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പകല്‍ക്കൊള്ളയാണ് രാജ്യസ‍‍ഭയില്‍ ഇന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്ത് വന്നത്. ഇളവുകൾ പിൻവലിച്ച് വ്യാപകമായ ഫ്‌ളെക്‌സി നിരക്കുകൾ ഏർപ്പെടുത്തിയ ഇരട്ടത്താപ്പിലൂട 3000 കോടിയിലധികം അധികബാധ്യതയാണ് സാധരണക്കാരായ യാത്രക്കാര്‍ക്ക് മേല്‍ റെയില്‍ മന്ത്രാലയം അടിച്ചേല്‍പ്പിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഫ്ലെക്സി നിരക്കില്‍ അധികവരുമാനം നേടയിത് 700 കോടി രൂപയോളമാണ്. കേന്ദ്രസര്‍ക്കാരിന്‍റെ പിന്‍വാതില്‍ക്കൊള്ളയാണ് വ്യക്തമായതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു .

8 മാസത്തിനുള്ളിൽ യാത്രക്കാരുടെ വരുമാനത്തിൽ 76% വളർച്ചയാണ് ഉണ്ടായത്. 17,851 കോടിയുടെ അധിക വരുമാനം നേടാന്‍ കേന്ദ്രത്തിന് ക‍ഴിഞ്ഞു. സാധരണക്കാരുടെ പോക്കറ്റ് പി‍ഴിഞ്ഞാണ് കേന്ദ്രം അധികവരുമാനമുണ്ടാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News