ശബ്ദരേഖയിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതം; ആനാവൂര്‍ നാഗപ്പന്‍

ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലേ പരിശോധിക്കാറുള്ളൂവെന്നും താന്‍ പറഞ്ഞൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ തനിക്ക് എന്തു ചെയ്യാനാകുമെന്നും ആനാവൂര്‍ പ്രതികരിച്ചു.

പദവിയില്‍ തുടരാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് ആനാവൂരാണെന്ന തരത്തില്‍ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയിലാണ് പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here