‘ഗബ്രിയേലിന്റെ ദർശന സാഫല്യമായ്…’ പിള്ളേര് കളിക്കുമ്പോ കൂടെക്കൂടാതിരിക്കാൻ പറ്റോ?? ലക്ഷ്മി ടീച്ചർ വേറെ ലെവലാ…

ആഘോഷങ്ങൾ മനസിനെ സന്തോഷിപ്പിക്കുന്നവയാണ്. പ്രായഭേദമന്യേക് പാടാനും ആടാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഏവരും. അത്തരത്തിൽ ഒരു ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മുഹമ്മ സി എം എസിലെ ലക്ഷ്മി ടീച്ചറാണ് താരം. യുകെജിയിലെ കുട്ടിക്കൂട്ടം സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ താഴെ നിന്ന് ആടിപ്പാടുകയാണ് ടീച്ചറും.

‘പിള്ളേർ കളിക്കുമ്പോൾ നോക്കിയിരിക്കാൻ തോന്നിയില്ല..
അറിയാതെ കളിച്ചുപോയി’, എന്നാണ് ടീച്ചർ പറയുന്നത്. ‘ഗബ്രിയേലിന്റെ ദർശന സാഫല്യമായ് സർവ ലോകർക്കും നന്മയേകും കാരുണ്യമായി’ എന്ന പാട്ടിനൊപ്പമാണ് ടീച്ചറും കുട്ടികളും ചുവടുവച്ചത്. ഡാൻസിന്റെ ഒടുവിൽ വേദിയിലേക്ക് ആടി പാടി കയറിയ ടീച്ചർ കുരുന്നുകളുടെയും സദസിന്റെയും മനം കവരുകയും ചെയ്‌തു.

വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here