ഓക്സിജൻ ലഭ്യതയും വെന്റിലേറ്റർ സൗകര്യവും ഉറപ്പു വരുത്തുക; സംസ്ഥാനങ്ങളോട് കേന്ദ്രം

വിദേശ രാജ്യങ്ങളിലെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ,  ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ ലഭ്യത, സിലിണ്ടറുകളുടെ മതിയായ ശേഖരം,  പ്രവർത്തന ക്ഷമമായ വെന്റിലേറ്ററുകൾ തുടങ്ങിയ  സുപ്രധാന ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയുടെ കൃത്യമായ ലഭ്യതയും ശേഖരവും ഉണ്ടെന്നു ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾ പൂർണ്ണമായി പ്രവർത്തനക്ഷമമാണോ  എന്നും പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും മോക്ക് ഡ്രില്ലുകൾ നടത്തുകയും  ചെയ്യണമെന്ന്  ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും ഏത് സാഹചര്യത്തെയും നേരിടാൻ ഈ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളുടെ പ്രവർത്തനവും പരിപാലനവും വളരെ പ്രധാനമാണെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News