വെറും മൂന്നേ മൂന്ന് ചേരുവകൾ; കേക്ക് തയാറാക്കാം ഈസിയായി

വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് നമുക്ക് ഈസിയായി കേക്ക് തയാറാക്കിയാലോ? മൈദ, മുട്ട, പഞ്ചസാര എന്നീ ചേരുവകളുണ്ടെങ്കിൽ കേക്ക് വീട്ടിൽ തയാറാക്കാം. എങ്ങനെ തെയ്യാറാക്കാമെന്ന് നോക്കാം…

ചേരുവകൾ

മുട്ട – 3 എണ്ണം
പഞ്ചസാര – 1/2 കപ്പ്
മൈദ – മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം

തയാറാക്കുന്ന രീതി

ആദ്യം മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. പഞ്ചസാര കുറച്ചു കുറച്ചായി വേണം ചേർക്കാൻ(പ്രത്യേകം ശ്രദ്ധിക്കുമല്ലോ). ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവർ ചേർക്കാം.
ശേഷം മുക്കാൽ കപ്പ് മൈദ അരിച്ചെടുത്ത് ഈ കൂട്ടിലേക്ക് ചേർക്കുക.

മാവ് 7 ഇഞ്ച് വായ് വട്ടം ഉള്ള കേക്ക് പാനിൽ ഒഴിച്ച്– പ്രീഹീറ്റ്‌ ചെയ്ത അവ്നിൽ 160 ഡിഗ്രി സെൽഷ്യസിൽ 35 മുതൽ 40 മിനിറ്റു വരെ ബേക്ക് ചെയ്ത് എടുക്കുക. കേക്ക് റെഡി..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News