
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് കമൽ ഹാസൻ. കമലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സംഘടനയായ മക്കൾ നീതി മയ്യം പ്രവർത്തകരും ഇന്ന് യാത്രയുടെ താല്ക്കാലിക സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
താൻ ഭാരത് ജോഡോ യാത്രയിൽ വന്നത് ഒരു ഇന്ത്യക്കാരനായിട്ടാണ്. തൻ്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. താൻ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. എന്നാൽ രാജ്യത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കണം എന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു കൊണ്ട് കമൽ പറഞ്ഞു.
യാത്രക്ക് ചെങ്കോട്ടയിൽ താല്കാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി 3ന് യാത്ര പുന:രാരംഭിക്കും.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും ഇന്ന് യാത്രയുടെ ഭാഗമായി.രണ്ടാം തവണയാണ് സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്.കർണാടകയിൽ നടന്ന മെഗാ കാൽനട യാത്രയിലാണ് സോണിയ ഇതിനുമുമ്പ് പങ്കെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here