
ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ അവസാന ഇന്നിങ്സിൽ കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് വന്ന അക്‌സർ പട്ടേൽ ആണ് ഇന്ത്യൻ ഇന്നിംഗ്‌സ് പിടിച്ചുനിർത്തിയത്. 54 പന്തിൽ 26 റൺസെടുത്ത അക്സർ പട്ടേൽ , 8 പന്തിൽ 3 റൺസെടുത്ത ജയദേവ് എന്നിവരാണ് ക്രീസിൽ ഉണ്ടായത്.
തുടക്കത്തിൽ തകർന്ന ബംഗ്ലാദേശിനെ ലിറ്റൺ ദാസ് ആണ് കര കയറ്റിയത്. തസ്കിൻ അഹമ്മദ്, നൂറുൽ ഹസൻ എന്നിവരോടൊപ്പം ലിറ്റൺ ദാസ് 145 റൺസ് വിജയലക്ഷ്യം എന്ന ബദ്ധപ്പെട്ട സ്കോറിലേക്ക് ബംഗ്ളദേശിനെ നയിച്ചു. കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായതോടെ കളി അവസാനിക്കുമ്പോൾ ടോപ്പ് ഓർഡർ തകർന്ന ഇന്ത്യയുടെ നില പരുങ്ങലിലാണ്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുന്ന മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here