ടൈറ്റാനിക്കിലെ റോസിന് തടിയുണ്ടായത് കൊണ്ടാണ് ജാക്ക് രക്ഷപ്പെടാതിരുന്നത്

ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ലോകമെമ്പാടും സിനിമ പ്രേക്ഷകർ നെഞ്ചേറ്റിയ ചലച്ചിത്രമായ ടൈറ്റാനിക്ക് പുറത്തിറങ്ങിയ ശേഷം താൻ നേരിട്ട ബോഡി ഷെയിമിംഗിനെപ്പറ്റി വെളിപ്പെടുത്തി ചിത്രത്തിലെ നായിക കേറ്റ് വിൻസ് ലെറ്റ്. ചിത്രത്തിലെ റോസിന് തടി കൂടിയത് കൊണ്ടാണ് ജാക്ക് രക്ഷപ്പെടാതിരുന്നതെന്ന് വരെ ചിലർ കളിയാക്കിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം കൂടാതെ സ്കൂൾ കാലത്ത് നേരിടേണ്ടി വന്ന പരിഹാസത്തെപ്പറ്റിയും അവർ പറഞ്ഞു.

ചെറുപ്പം മുതൽ ഇത്തരത്തിലുള്ള ബോഡി ഷെയിമ്മിംഗ് കമന്റുകൾ കേട്ടിരുന്നു. കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ തടിയുള്ള കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ശരീരത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നതായും കേറ്റ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News