മലയാറ്റൂര്‍ നക്ഷത്ര തടാകത്തില്‍ കാര്‍ മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മലയാറ്റൂർ മണപ്പാട്ടുചിറയിലേക്ക് കാർ മറിഞ്ഞ് 2 പേർ മുങ്ങി മരിച്ചു. ചിറയ്ക്കു സമീപംവച്ച് നിയന്ത്രണം വിട്ട കാർ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. പെരുമ്പാവൂർ ശ്രീസ്വാമി വൈദ്യഗുരുകുലം ആയുർവേദ ആശുപത്രിയിലെ ജീവനക്കാരായ ബിനു , ശ്രീനിവാസൻ എന്നിവരാണ് മരിച്ചത്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ചിറയിൽ നിന്നും രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആയുർവ്വേദ ആശുപത്രി ജീവനക്കാരായ മൂന്ന് പേർ പച്ചമരുന്ന് ശേഖരിക്കാനായാണ് ചിറയുടെ സമീപം എത്തിയത്. മടങ്ങാനായി വാഹനത്തിൽ കയറി മുന്നോട്ടെടുക്കവേ നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഈ സമയം വാഹനത്തിന് പുറത്തായിരുന്ന മൂന്നാമൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here