ക്രിസ്മസ് ആശംസകളും സമ്മാനം സ്വീകരിക്കലും ഇസ്ലാം വിരുദ്ധം; വിവാദ കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന വിവാദ കുറിപ്പുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് സക്കീര്‍ നായിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. കുറിപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ നൽകുന്നതോ വാങ്ങുന്നതോ സ്വീകരിക്കുന്നതോ ഇസ്ലാമിൽ അനുവദനീയമല്ല എന്നാണ് സക്കീർ നായിക്  ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് കമൻ്റുമായി മലയാളികളടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News