ഓസ്‌കാർ ഇന്ത്യയിൽ എത്തിക്കുമെന്ന് ‘ചെല്ലോ ഷോ’ യുടെ അണിയറ പ്രവർത്തകർ

95-ാമത് ഓസ്കാർ അക്കാദമി അവാർഡുകളുടെ ഷോർട്ട്‌ലിസ്റ്റുകൾ പുറത്തു വിട്ടു. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ചെല്ലോ ഷോ’ ( ‘ലാസ്റ്റ് ഫിലിം ഷോ ) ‘ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് യോഗ്യത നേടി.

‘ചെല്ലോ ഷോ’ എന്ന ഞങ്ങളുടെ സിനിമ ലോകത്തെ പ്രമുഖ അവാർഡ് ബോഡിയായ അക്കാദമി അംഗീകരിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 95-ാമത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ‘ചെല്ലോ ഷോ’ തിരഞ്ഞെടുത്തതിന് എഫ്‌എഫ്‌ഐയ്ക്ക് അണിയറ പ്രവർത്തകർ നന്ദി അറിയിച്ചു. ‘ചെല്ലോ ഷോ’ കാണുകയും അഭിനന്ദിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾക്കും സിനിമയ്ക്ക് അർഹമായ പ്രാധാന്യം നൽകിയ ഞങ്ങളുടെ അന്താരാഷ്ട്ര വിതരണക്കാർക്കും ഞങ്ങൾ നന്ദി പറയുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമാണ്, ഓസ്‌കാർ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ‘ചെല്ലോ ഷോ’ യുടെ നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ, നിർമ്മാതാവ് ധീർ മോമയ, സംവിധായകൻ പാൻ നളിൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News