ഭാരത് ജോഡോ യാത്രയിൽ മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ താല്ക്കാലിക സമാപന ചടങ്ങിൽ ബിജെപിയെ കടന്നാക്രമിക്കതിനോടൊപ്പം മാധ്യമങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി ബിജെപി വിദ്വേഷം പടർത്തുകയാണ്. പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ.എല്ലാവരും പരസ്പരം സ്നേഹിക്കുന്നു.താൻ അതാണ് ഭാരത് ജോഡോ യാത്രയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറും ഹിന്ദു-മുസ്ലിം എന്നാണ് മാധ്യമങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.മാധ്യമങ്ങൾ എല്ലാ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം കമൽ ഹാസൻ രാഹുലിനൊപ്പം കൈകോർത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും യാത്രയിൽ പങ്കെടുത്തു.

യാത്രക്ക് ചെങ്കോട്ടയിൽ താല്കാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി 3ന്  യാത്ര പുന:രാരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News