സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല കേരളത്തിലെ ഒരു പറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നത്; മുഖ്യമന്ത്രി

സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനല്ല കേരളത്തിലെ ഒരു പറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
നിഷേധാത്മക നിലപാടിലേക്ക് എങ്ങനെ കാര്യങ്ങൾ എത്തിക്കാം എന്നാണ് മാധ്യമങ്ങൾ ചിന്തിക്കുന്നത് . സംസ്ഥാനത്തിന്റെ പൊതുവായ താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നില്ല ,നാടിന് ഒരു ഗുണവും വന്നുകൂടാ എന്ന നിലയിലാണ് അവർ ചിന്തിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു .

അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ നാടിന്റെ സർക്കാറാണ് നിക്ഷ്പക്ഷമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരള സർക്കാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . പക്ഷപാതിത്വപരമായി പ്രവർത്തിച്ചു എന്ന് പറയാൻ ആർക്കും കഴിയില്ല എന്നും വിഴിഞ്ഞം സമരത്തിൽ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു .നാടിന്റെ സന്തോഷത്തിനുതകുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.അത് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് .

മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ പരിശോധനയ്ക്ക് വിധേയമാക്കണം . മാധ്യമങ്ങൾ സർക്കാറിനെ കണ്ണടച്ച് പിന്താങ്ങണമെന്നല്ല അർത്ഥമാക്കുന്നത് . തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കണം . നശീകരണ വാസന മാത്രം പ്രകടിപ്പിക്കുന്നത് നാടിന് ഗുണമല്ല എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here