
ആരോരുമില്ലാതെ തെരുവില്‍ അലയുന്ന നായ് ക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തിരുവനന്തപുരം നഗരസഭ സൗകര്യമൊരുക്കുന്നു. മൃഗക്ഷേമ സംഘടനകളായ പീപ്പിള്‍ ഫോർ ആനിമല്‍സിന്‍റേയും സട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് പപ്പി അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
സുന്ദരന്മാരും സുന്ദരികളുമായ വിവിധ ഇനങ്ങളില്‍ പെട്ട നായ്കുഞ്ഞുങ്ങളാണ് അഡോപ്ഷൻ ക്യാമ്പിലുള്ളത്. തെരുവില്‍ നിന്നും കിട്ടിയതാണെന്ന് വച്ച് മോശക്കാരൊന്നുമല്ല ഇവർ, തെരുവില്‍ നിന്നും ഇവരെ രക്ഷിച്ച് സംരക്ഷിച്ച് വളർത്തുന്ന പീപ്പിള്‍ ഫോർ ആനിമല്‍സിന്‍റെയും, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷനുമാണ് നായ്കുഞ്ഞുങ്ങളെ ക്യാമ്പിലെത്തിച്ചത്.
തെരുവില്‍ നിന്നും രക്ഷിക്കുന്ന നായ്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപോഴ്സണ്‍ ജമീലാ ശശിധരൻപറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here