ക്രിസ്തുമസ് ആഘോഷപരിപാടിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം

ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിലാണ് ക്രിസ്തുമസ് ആഘോഷപരിപാടിക്ക് നേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് 30 പേരടങ്ങിയ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഹൈന്ദവ സംഘടനകളാണെന്നാണ് ആരോപണം. ആക്രമണത്തില്‍ പാസ്റ്റര്‍ ലാസറസ് കൊര്‍ണേലിയസിനും ഭാര്യയ്ക്കും പരിക്കേറ്റു.

ആക്രമികളായ ആറ് പേരെ പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നേരത്തെയും ആക്രമണങ്ങള്‍ ഉണ്ടായതായി ഗ്രാമവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News