വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു; ശനിയാഴ്ചയിലെ പ്രവര്‍ത്തി ദിവസം ഒഴിവാക്കി

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു. ശനിയാഴ്ചയിലെ പ്രവര്‍ത്തിദിവസം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം.

വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുമാണിതെന്ന് ഉത്തരവില്‍ പറയുന്നു. ക്ലാസ് ടൈം ഒരുമണിക്കൂര്‍ സമയം തുടരും. നിലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്ലസ് ടുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News