എമിറേറ്റ്‌സ് ലോട്ടറി; 33 കോടി രൂപ സമ്മാനം ഇന്ത്യക്കാരന്

എമിറേറ്റ്‌സ് ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യക്കാരനെ. തെലുങ്കാന സ്വദേശി ഡ്രൈവർ അജയ് ഒഗുല ആണ് സമ്മാനത്തിന് അർഹനായയത്. 33 കോടി രൂപ (15 ദശലക്ഷം ദിർഹം) ആണ് സമ്മാന തുക.

ജാക്ക്പോട്ട് അടിച്ചതായി തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് അജയ് ഒഗുല മാധ്യമങ്ങളോട് പറഞ്ഞു.

തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഒഗുല. നാല് വർഷം മുമ്പാണ് അദ്ദേഹം യു എ ഇയിലെത്തിയത്. നിലവിൽ ഒരു ജ്വല്ലറി സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് അദ്ദേഹം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here