വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റേതാണ് നടപടി. കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് കൊപ്പത്തില്‍ വീട്ടില്‍ എം സുനില്‍ കുമാറിനെയാണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ സസ്‌പെന്‍ഡ് ചെയ്തത്.

പൂവാര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം അരങ്ങേറിയത്. ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം അന്വേഷണം നടത്തി എംഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരന്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ തുടർന്ന് സംഭവം കോര്‍പറേഷന് നാണക്കേടുണ്ടാക്കി എന്നത് പരിഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News