മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ  പീഢിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ പാ​വ​റ​ട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വാ​ഴ​പ്പിള്ളി വീട്ടിൽ വിനോയ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പോക്സോ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നവംബറിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഢിപ്പിച്ചു എന്നായിരുന്നു കേസിൽ വിനോയ് നിരപരാധിയാണെന്ന് സ്കൂളിൽ ചേർന്ന പിടിഎ യോഗം അഭിപ്രായപ്പെട്ടു.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രിയപ്പെട്ട അധ്യാപകനാണ് വിനോയ് എന്ന് യോഗത്തിൽ പറഞ്ഞു. വിനോയിയെ കേസിൽ നിന്ന് രക്ഷിക്കുന്നതിനായി വേണ്ട നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News