കൊച്ചി ബിനാലെയുടെ എല്ലാ വേദികളും സന്ദർശകർക്കായി തുറന്നുകൊടുത്തു

കൊച്ചി ബിനാലെയുടെ എല്ലാ വേദികളും സന്ദർശകർക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ 12ന്‌ ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാനവേദികളിലെ പ്രദർശനം ആരംഭിക്കാനായിരുന്നില്ല.

ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നിവയാണ്‌ ബിനാലെയുടെ പ്രധാന വേദി. ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ 200 സൃഷ്‌ടികളുടെ പ്രദർശനം ബിനാലെയിൽ നടക്കും . കബ്രാൾ യാർഡ്, ടികെഎം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, എറണാകുളത്തെ ദർബാർഹാൾ ഗ്യാലറി എന്നിവിടങ്ങളും ബിനാലെയുടെ വേദിയാണ്‌. അർമാൻ ബിൽഡിങ്‌, വികെഎൽ വെയർഹൗസ്, കെവിഎൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നീ വേദികളിലാണ്‌ 60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്‌റ്റുഡന്റ്‌സ്‌ ബിനാലെ.

ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് ഗ്യാലറികളിൽ പ്രവേശനം. ടിക്കറ്റ് നിരക്ക് 150 രൂപ. വിദ്യാർഥികൾക്ക്‌ 50 രൂപയും മുതിർന്ന പൗരൻമാർക്ക്‌ 100 രൂപയുമാണ്‌. ഒരാഴ്ചത്തെ ടിക്കറ്റിന്‌ 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. ബിനാലെ ടിക്കറ്റുകൾ ആസ്പിൻവാൾ ഹൗസിലെ കൗണ്ടറിനുപുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. ദർബാർഹാൾ ഗ്യാലറിയിൽ പ്രവേശനം സൗജന്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here