കേന്ദ്രത്തിലേത് മോദി സർക്കാരല്ല; അംബാനി – അദാനി സർക്കാർ: രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ നിലവിലുള്ളത് നരേന്ദ്ര മോദി സർക്കാരല്ലെന്നും അംബാനി – അദാനി സർക്കാരാണെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ താല്കാലിക സമാപന സമ്മേളനത്തിൽ ചെങ്കോട്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി നോട്ട് നിരോധനം കൊണ്ടു വന്നു. പിന്നീട് ജി.എസ്.ടി. നടപ്പിലാക്കി. ഇത് രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ചെറുകിട – ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങൾ’ രാഹുൽ ഗാന്ധി പറഞ്ഞു.

2800 കിലോമീറ്ററിലേറെയാണ് ഭാരത് ജോഡോ യാത്രയിൽ താൻ നടന്നത്. എന്നാൽ ഇതൊരു വലിയ കാര്യമല്ല. കർഷകർ, ജോലിക്കാർ എല്ലാവരും നടക്കുകയാണ്. എന്നാൽ കർഷകർ 12,000 – 15,000 കിലോമീറ്ററിലധികമാണ് ജീവിതത്തിലുടനീളം നടക്കുന്നത്. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും മുമ്പിൽ ബാങ്കുകൾ അവരുടെ വാതിൽകൊട്ടിയടച്ചിരിക്കുകയാണ്. രാജ്യത്തെ ചില ശതകോടീശ്വന്മാർക്ക് ഒരു ലക്ഷം കോടി, 2-3 ലക്ഷംകോടികളാണ് നൽകുന്നത്. എന്നാൽ ചെറുകിടവ്യാപാരികളും കർഷകരും ചെല്ലുമ്പോൾ നിഷ്കരുണം തള്ളിപ്പുറത്താക്കുന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഭാരത് ജോഡോ യാത്രക്ക് ചെങ്കോട്ടയിൽ ഇന്ന് താല്കാലിക വിരാമമായി. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി 3ന് പിന്നീട് യാത്ര പുന:രാരംഭിക്കും.ചലച്ചിത്ര താരം കമൽ ഹാസൻ , കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും ഇന്ന് യാത്രയുടെ ഭാഗമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here