തലയ്ക്ക് പകരമോ സ്റ്റോക്‌സ് ?

കൊച്ചിയിൽ നടന്ന ഐപിഎൽ 2023 മിനി ലേലത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റനും ഓൾറൗണ്ടറും ആയ ബെൻ സ്റ്റോക്ക്സിനെ ചെന്നൈ സൂപ്പർ കിങ്‌സ് പൊന്നും വില കൊടുത്തു സ്വന്തമാക്കിയതിന് പിന്നാലെ ടീമിന്റെ ക്യാപ്റ്റന്സിയെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു.

സാം കുറാനെ ടീമിലേക്ക് കൊണ്ടുവരാൻ ചെന്നൈ സൂപ്പർ കിങ്‌സ് ആവതു ശ്രമിച്ചു, എന്നാൽ അവരുടെ പദ്ധതികളെ തകർത്ത് ഇംഗ്ലീഷ് ഓൾറൗണ്ടറെ റെക്കോർഡ് തുക 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി, ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്‌ഫസ്റർ തുകയ്ക്കാണ് പഞ്ചാബ് സാം കുറാനെ സ്വന്തമാക്കിയത്.

സാം കുറാനെ നഷ്ടമായതിനു പകരമായി ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിനെ ടീമിലെത്തിച്ചാണ്
സി. എസ്. കെ കരുത്തു കാട്ടിയത്. 16.25 കോടി രൂപയ്ക്കാണു സി. എസ്. കെ സ്റ്റോക്ക്സിനെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ മൂന്നാമത്തെ താരമായി സ്റ്റോക്ക്സ് മാറി.

ധോണി തന്റെ ഐപിഎൽ കരിയർ അവസാനിപ്പിയ്ക്കകയാണെങ്കിൽ സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റൻ അദ്ദേഹമായേക്കുമെന്ന സൂചന ടീം നൽകുന്നുണ്ട്. “സ്റ്റോക്‌സിനെ ലഭിച്ചതിൽ വളരെ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ്. ഞങ്ങൾക്ക് ഒരു ഓൾറൗണ്ടറെ വേണം ടീമിന്റെ ഭാഗ്യം എന്നോണം അത് ലഭിച്ചിരിക്കുന്നു. സ്റ്റോക്‌സിനെ കിട്ടിയതിൽ ക്യാപ്റ്റൻ എം എസ്വ ധോണിയും ളരെ സന്തോഷവാനാണ്. ക്യാപ്റ്റൻസി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത് ധോണി ആണ് എന്നും ടീം സി. ഇ. ഒ വിശ്വനാഥൻ പ്രതികരിച്ചു.

പരിക്കിന്റെ പിടിയിലായ കൈൽ ജാമിസണിനെ ഒരുകോടി രൂപ ചിലവാക്കി സി എസ് കെ സ്വന്തമാക്കിയിരുന്നു. മികച്ച താരങ്ങളുടെ സാനിധ്യം ടീമിനെ നല്ല പെർഫോമൻസ് കാഴ്ചവെക്കാൻ സഹായിക്കും എന്നും. മുൻ സീസണുകളിലേതു പോലെ മികച്ച പ്രകടനം കാഴ്ച വെക്കും എന്നും ടീം സി.ഇ.ഒ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ വച്ച് നടന്ന ഐപിഎൽ മിനി ലേലത്തിൽ 80 ഓളം താരങ്ങൾ 167 കോടി രൂപയ്ക്ക് ആണ് വിറ്റുപോയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here