അനാഥമന്ദിരത്തിൽ ആടിയും പാടിയും നൃത്തം ചെയ്തും ക്രിസ്മസ് ആഘോഷിച്ച് കളക്ടറും ജനപ്രതിനിധികളും

ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള അനാഥമന്ദിരത്തിൽ ആണ് എംഎൽഎമാരും ചെയർപേഴ്സനും ജില്ലാ കളക്ടർ അടക്കമുള്ളവർ ആടിയും പാടിയും നൃത്തം ചെയ്തു അവരോടൊപ്പം ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത് ആലപ്പുഴയിലെയും അമ്പലപ്പുഴയിലെയും എംഎൽഎമാർ കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഒരു ക്രിസ്തീയ ഗാനമാലപിച്ചു.

വീട്ടുകാർ ഉപേക്ഷിച്ചതും ബന്ധുക്കൾ ഇല്ലാത്തതുമായ 50 ഓളം പേരാണ് നഗരസഭയുടെ കീഴിലുള്ള ശാന്തി മന്ദിരത്തിൽ ഉള്ളത് ജില്ലാ കളക്ടർ കൃഷ്ണതേജ അന്തേവാസികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു പിന്നീട് നഗരസഭ കൗൺസിലർമാരുടെ നൃത്തവും ഗാനങ്ങളും കൊണ്ട് പുതുവത്സര ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here