കൽപ്പറ്റ പോക്സോ കേസിൽ അഭിഭാഷകന്‍റെ ജാമ്യം കോടതി റദ്ദാക്കി

പന്ത്രണ്ട് വയസുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന പോക്സോ കേസിൽ അഭിഭാഷകന്‍റെ ജാമ്യം കോടതി റദ്ദാക്കി. കൽപറ്റ ബാറിലെ അഭിഭാഷകൻ കാക്കവയൽ കോമള ഭവനിൽ സികെ. അരുൺ കുമാറിന്‍റെ ജാമ്യമാണ് കൽപറ്റ പോക്സോ സ്പെഷൽ കോടതി റദ്ദാക്കിയത്.പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ കോടതി നിർ​ദേശിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് കൽപറ്റ പോക്സോ കോടതി റെഗുലർ ജാമ്യം അനുവദിച്ചിരുന്നു. ജില്ല പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യംകൂടി റദ്ദാക്കണമെന്നും പുന:രന്വേഷണം നടത്തണമെന്നും കാണിച്ച് പൊലീസ് നൽകിയ ഹർജിയിലാണ് നടപടി.

അരുണിന് നേരത്തേ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതിടതിയേയും അനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി പ്രതിയെ അറസ്റ്റ് ചെയ്യാനും നിർദ്ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News