
ചാണകത്തില്‍ നിന്നും നിർമ്മിക്കുന്ന പെയിന്റ് ഉപയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കാന്‍ തീരുമാനിച്ച് ഛത്തീസ്ഗഢ്. ഇതിൻ്റെ ഭാഗമായി പരിസ്ഥിതി സൗഹാര്‍ദപരമായ ഈ ആശയം സംസ്ഥാനവ്യാപകമായി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി.
ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷനുമായും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററുമായും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഇക്കൊല്ലം ആദ്യം കരാറിലേര്‍പ്പെട്ടിരുന്നു.
2023 ജനുവരി അവസാനത്തോടെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ബാക്ടീരിയയേയും ഫംഗസിനേയും ചെറുക്കാന്‍ ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന പെയിന്റ് പ്രാപ്തമാണെന്നുമാണ് അവകാശവാദം. സർക്കാറിൻ്റെ ഔദ്യോഗിക വ്യക്താവ് ആർഎല്‍ ഖാരെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം മാത്രമല്ല ഗൗഠാനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഇതിലൂടെ സാമ്പത്തിക ഭദ്രത കൈവരുമെന്നും ആർ എൽ ഖാരേ പറഞ്ഞു.
കാര്‍ബോക്‌സി മീഥെയ്ല്‍ ആണ് ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന പെയിന്റിന്റെ പ്രധാന ഘടകം. 100 കിലോഗ്രാം ചാണകത്തില്‍ നിന്ന് 100 കിലോഗ്രാം കാര്‍ബോക്‌സി മീഥെയ്ല്‍ നിര്‍മിക്കാം. പെയിന്റിന്റെ 30 ശതമാനം കാര്‍ബോക്‌സി മീഥെയ്ല്‍ ആണ്. ലിറ്ററിന് 120 രൂപ, 225 രൂപ എന്നിങ്ങനെയാണ് ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന രണ്ട് തരത്തിലുള്ള പെയിന്റിന്റെ വില.
എമല്‍ഷന്‍, ഡിസ്റ്റംപര്‍ എന്നിവയില്‍ നിന്ന് 130രൂപ മുതല്‍ 139 രൂപ വരെ, 55 രൂപ മുതല്‍ 64 രൂപ വരെ യഥാക്രമം ലാഭം ലഭിക്കുമെന്നും ആർഎല്‍ ഖാരെ പറഞ്ഞു. ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നൂതനസംരംഭം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്ററിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here