ടി വി സീരിയൽ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പ്രശസ്ത ടി വി സീരിയൽ താരത്തെ ഗ്രീൻ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഹിന്ദി ടി വി സീരിയൽ താരം ടുണിഷ ശർമ്മയെ (20) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷൂട്ടിങ്ങിനിടെ ഗ്രീൻ റൂമിൽ പോയ താരം ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീൻ റൂമിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുംബൈ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാസൈയിൽ ഒരു സീരിയലിന്റെ സെറ്റിലാണ് താരം ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സെറ്റിലുണ്ടായിരുന്നവർ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.

അലി ബാബ ദസ്താൻ-ഇ-കാബൂൾ എന്ന ഷോയിലെ നായിക വേഷത്തിലൂടെയാണ് താരം ജനപ്രിയയായത്. ഷോയിൽ ഷെഹ്‌സാദി മറിയമായി അഭിനയിച്ചു. സോണി ടിവി ഷോയായ ‘മഹാറാണ പ്രതാപ്’ എന്ന ഷോയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. നിരവധി ഷോകളിലും കഹാനി 2, ദബാംഗ് 2 തുടങ്ങി നാലോളം ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തുനിഷ ശർമ്മ ഇൻസ്റ്റാഗ്രാമിൽ ഷൂട്ട് സെറ്റിൽ നിന്നുള്ള ചിത്രവും കുറിപ്പും പങ്കു വച്ചിരുന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് വലിവ് പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News