ബിഷ്ത് തരുമോ? മെസിക്ക് ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഒമാൻ പാർലമെൻ്റ് അംഗം

ഖത്തർ ലോകകപ്പിൽ ലുസൈല്‍ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിക്ക് ആദര സൂചകമായി ബിഷ്ത് ധരിപ്പിച്ചിരുന്നു.പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ഒരു മേൽവസ്ത്രമാണ് ബിഷ്ത്.

ഇപ്പോൾ മെസിയെ അണിയിച്ച ബിഷ്ത് നൽകുമോ എന്ന് ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്‌ ഒമാൻ പാർലമെന്റംഗവും അഭിഭാഷകനുമായ അഹമദ് അൽ ബർവാനി. ഒരു മില്യൺ ഡോളറും പകരം മെസിക്ക് അദ്ദേഹം ട്വിറ്ററിലൂലെ വാഗ്ദാനം ചെയ്തിട്ടുണ്ട്.മെസിയെ അണിയിച്ച ബിഷ്ത് ഒമാനിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഹമദ് അൽ ബർവാനിയുടെ ട്വീറ്റ്.

കിരീടം ഏറ്റുവാങ്ങിയശേഷം മെസി ടീമിനടുത്തെത്തി കപ്പുയർത്തുമ്പോഴും ബിഷ്ത് ധരിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് നക്ഷത്രങ്ങൾ പതിച്ച അർജന്റീനയുടെ പുതിയ ജേഴ്‌സി മെസി ധരിച്ചത്.

ഒരുപക്ഷെ, ബിഷ്ത് മെസിക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം. നിത്യസ്മാരകമായി സൂക്ഷിക്കാം’ അഹമദ് അൽ ബർവാനി ട്വീറ്റ്ചെയ്തു. കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News